കാലടി : ജര്‍മനിയിലെ ബോഹുമില്‍ തീപിടിത്തത്തില്‍ മരിച്ച കാലടി മണിക്യമംഗലം സ്വദേശി കോനൂരാന്‍ സിവിന് ജോണിയുടെ (26) സംസ്ക്കാരം നടത്തി. എട്ട് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കാരം നടത്തിയത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ മഞ്ഞപ്ര ഫൊറോന വികാരി ഫാ. വര്‍ഗീസ് പൊട്ടക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോനൂരാന്‍ വീട്ടില്‍ സിവിന് ജോണിയുടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങിയ ജനസാഗരത്തെ സാക്ഷിയാക്കി നടത്തിയ പ്രാര്‍ഥന ശുശ്രൂഷകള്‍ അരമണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ഇടവക ദേവാലയമായ മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഈ സമയം മാതാപിതാക്കളുടേയും സഹോദരി സഹോദരന്മാരുടേയും മറ്റു കുടുംബാംഗങ്ങളെയും അലമുറയിട്ടുള്ള കരച്ചില് ഹൃദയഭേദകമായിരുന്നു.
3.30 ഓടെ സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. മാര്‍ തോമസ് ചക്കിയേത്ത്, ബെന്നി ബഹന്നാന് എംപി ഉള്‍പ്പെടെയുള്ളവര്‍
സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന് ഹൗസില്‍ ജോണി ഔസേപ്പ് ~പരേതയായ ലിസി ദമ്പതികളുടെ മകനാണ് സിവിന്. ഹോട്ടല്‍ റെസ്റേറാറന്റ് മേഖലയില്‍ ജോലി തേടി എത്തിയതായിരുന്നു സിവിന്. ജോലി കിട്ടിയെങ്കിലും ജോലിയ്ക്ക് കയറുന്നതിനു മുമ്പേ മരണം വന്ന് കൂട്ടിക്കൊണ്ടുപോയി.

Comments: